തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ രണ്ട് കുരുന്നുകൾ കൂടിയെത്തി. വെള്ളിയാഴ്ച രാത്രി 7.20ന് അഞ്ച് ദിവസം പ്രായവും 2.480 കി.ഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിനെയും ചൊവ്വാഴ്ച രാത്രി 9.55ന് അഞ്ച് ദിവസം പ്രായവും 3.12കി.ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞിനെയുമാണ് ലഭിച്ചത്. കുഞ്ഞുങ്ങൾക്ക് കാതൽ, ശൈശവ് എന്ന് പേരിട്ടതായി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു.ജില്ലയിലെ അമ്മത്തൊട്ടിലിൽ എട്ട് ദിവസത്തിനിടയിൽ അഞ്ച് കുട്ടികളെയാണ് (മൂന്ന് പെൺ, രണ്ട് ആൺ) ലഭിച്ചത്. സെപ്തംബർ മാസം 4 കുട്ടികളെ ലഭിച്ചു. കുഞ്ഞുങ്ങളുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.