
കിളിമാനൂർ:കിളിമാനൂർ ഉപജില്ല സ്‌കൂൾ ശാസ്‌ത്രോത്സവം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കിളിമാനൂർ ആർ.ആർ.വി ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിലായി ആരംഭിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു.എസ്.കെ.സുനി,വിനോദ്.വി,ജി.കെ.വിജയകുമാർ,ജയകല.ബി, ബിന്ദു.ആർ.എസ്,മിനി.എസ്,ശോഭ.ജെ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ എ.നൗഫൽ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ രഞ്ജിത്ത്.എ.ആർ നന്ദിയും പറഞ്ഞു.