തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലഘട്ടത്തിനനുസൃതമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ,ചെമ്പഴന്തി,കോവളം, ഡോ.പി.പല്പു സ്മാരക യൂണിയനുകളിലെ ശാഖാതല നേതൃസംഗമം നാളെ രാവിലെ 9ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9ന് രജിസ്ട്രേഷൻ,9.40ന് ഗുരുസ്‌മരണ,യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ യോഗവും എസ്.എൻ ട്രസ്റ്റും കൈവരിച്ച നേട്ടങ്ങളെപ്പറ്റിയുള്ള വീഡിയോ അവതരണം. തുടർന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ വിശദീകരണവും നടത്തും.
പന്തളം യൂണിയൻ പ്രസിഡന്റും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ അഡ്വ.സിനിൽ മുണ്ടപ്പള്ളി,പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,ചെമ്പഴന്തി യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ്,ഡോ.പി.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ,കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ,ഡോ.പി.പല്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ,പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
ചെമ്പഴന്തി യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് സ്വാഗതവും കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് നന്ദിയും പറയും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.
നാല് യൂണിയനുകളിൽ നിന്നായി ശാഖാഭാരവാഹികൾ,പോഷകസംഘടനാ ഭാരവാഹികൾ,മൈക്രോ കുടുംബ യൂണിറ്റ് ഭാരവാഹികൾ അടക്കം മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി,പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ്,ചെമ്പഴന്തി യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട്,ഡോ.പി.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,ഡോ.പി.പല്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ,ചെമ്പഴന്തി വൈസ് യൂണിയൻ പ്രസിഡന്റ് എൻ.സുധീന്ദ്രൻ എന്നിവർ പങ്കെടുത്തു.