sivaji-iti

പാറശാല: പാറശാല ശിവജി ഐ.ടി.ഐയിൽ നടന്ന കോൺവൊക്കേഷൻ സെറിമണി 2025 പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ഉദ്‌ഘാടനം ചെയ്തു. മാനേജർ ആർ.പ്രഭാകരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി.ജസ്റ്റിൻരാജ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എം.സെയ്ദലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, മനോജ്, ഇൻസ്ട്രക്ടർമാരായ വാസു, സന്ധ്യ, ഷിജി എന്നിവർ സംസാരിച്ചു. ബെസ്റ്റ് ട്രെയിനികൾക്കുള്ള മെമന്റോ വിതരണം ചെയ്തു.