
ആറ്റിങ്ങൽ:ആറ്റിങ്ങൽ എസ്.എൻ.ഡി.പി യോഗം യൂണിയന് കീഴിലുള്ള മണ്ണൂർഭാഗം പട്ടള ശാഖ വനിതാസംഘം വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഡി. ഗീതദേവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം കൺവീനർ ശ്രീലബിജു, ട്രഷറർ ഷീല ത്യാഗരാജൻ,മേഖല കമ്മിറ്റി അംഗം നീനമോൾ എന്നിവർ സംസാരിച്ചു. അനില ബിജു സ്വാഗതവും, രതി മോൾ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുല.ആർ (പ്രസിഡന്റ് ),ഗീത.എസ്(വൈസ് പ്രസിഡന്റ് ), ഷിനിരാജ്.ആർ (സെക്രട്ടറി ),ചിഞ്ചു അരവിന്ദ് (ട്രഷറർ),എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ലിമ ഷാജി,ലിസി അജയഘോഷ്,നിസി പ്രകാശ്,രജനി.ആർ,അമ്പിളി ബൈജു, ദീപ സജൻ ,ഷീജ ജയകുമാർ എന്നിവരെ തിരഞ്ഞെടുത്തു.