36

കൊല്ലയിൽ: കുന്നത്തുകാൽ യു.പി സ്‌കൂളിന് മുന്നിൽ അപകടകരമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുകാൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലംപ്രസിഡന്റ് സതീഷ് കോട്ടുകോണത്തിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ ചന്ദ്രൻ, കുന്നത്തുകാൽ ആനാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ തത്തലംരാജു, രാജേഷ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സത്യദാസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഷിബുകുമാർ, അനിൽകുമാർ, ജസ്റ്റസ്, അനീഷ്.ബി.വി, ജവഹർ ബാൽമഞ്ച് തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ഷാജി വിൻസെന്റ്, യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രതീഷ്, എബിൻ, ലിബിൻ, പ്രതിഭ, ദളിത് കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം പ്രസിഡന്റ് രാജൻ, മുൻ വാർഡ് മെമ്പർ സുജീർ, ഹരി പി.നായർ, ഡാർളിൻ, കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്തു.