വിഴിഞ്ഞം: ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ അഖിലേന്ത്യാതലത്തിൽ നടത്തിയ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് പരീക്ഷയിൽ വെള്ളായണി കാർഷിക കോളേജിന് മികച്ച നേട്ടം.ഫിസിക്കൽ സയൻസ് വിഭാഗത്തിൽ അലീന രാജ് ഒന്നാം റാങ്കും സോഷ്യൽ സയൻസ് വിഭാഗത്തിൽ അനശ്വര കൃഷ്ണ ആറാം റാങ്കും കീടശാസ്ത്ര വിഭാഗത്തിൽ ജ്യോതിക.കെ ഏഴാം റാങ്കും നേടി. 2021ബാച്ചിലെ 25ലധികം വിദ്യാർത്ഥികൾ നൂറിൽ താഴെ റാങ്കുകൾ കരസ്ഥമാക്കി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സ്കോളർഷിപ്പ് സെല്ലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.വെള്ളായണി കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്‌തു. ഫിസിയോളജി വിഭാഗം പ്രൊഫസർ ഡോ.റോയ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.അമീന.എം,ഡോ.സുഷ.വി.എസ്,വിദ്യാർത്ഥി പ്രതിനിധി ഫെബതോമസ് എന്നിവർ സംസാരിച്ചു.