
ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ വിനോദസഞ്ചാരകേന്ദ്രമായ വെള്ളാണിക്കൽ പാറയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കി.എൻ.എസ്.എസ് ജീവിതോത്സവം പദ്ധതിയുടെ ഭാഗമായാണ് പോത്തൻകോട് മാണിക്കൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വെള്ളാണിക്കൽ പാറയും പരിസരവും ശുചീകരിച്ചത്. ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി നിർവഹിച്ചു.എസ്.എം.സി ചെയർമാൻ ജി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ,പ്രിൻസിപ്പൽ ജസി ജലാൽ,പി.ടി.എ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ,അനിൽകുമാർ,അനിലകുമാരി,സന്തോഷ്തോന്നയ്ക്കൽ,കെ.റഹിം,ശിൽപ്പ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.വാക്കിംഗ് ബസ് പരിപാടിക്ക് രാജേഷ്,റജി എന്നിവർ നേതൃത്വം നൽകി.