p

ശിവഗിരി: ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിനെ ശിവഗിരി മഠം അഭിനന്ദിച്ചു. മോഹൻലാലിന് ശ്രീനാരായണ ഗുരുദേവനോടുള്ള ആദരവും ഭക്തിയും പ്രസക്തമാണ്. പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ എഴുതിയ ഗുരുദേവ കൃതികളുടെ വ്യാഖാനം അദ്ദേഹം പലർക്കും സംഭാവന ചെയ്തിട്ടുണ്ട്. അന്തർദേശീയ തലത്തിൽ ഇനിയും അവാർഡുകൾ നേടി ഭാരതത്തിന് അഭിമാനം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയുമാറാകട്ടെ എന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആശംസിച്ചു.