thozhilmela

പാറശാല: വിജ്ഞാന കേരളം ജനകീയ പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാന കേരളം തൊഴിൽമേള സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പാറശ്ശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ഓഫർ ലെറ്റർ കൈമാറൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എൽ.മഞ്ജുസ്മിത, ലോറൻസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ആര്യദേവൻ,വിനിതകുമാരി, ജെ.ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്, അനിഷ, അഡ്വ.രാഹിൽ ആർ.നാഥ്, ശാലിനി സുരേഷ്, ആദർശ്, എം.കുമാർ, ജെ.സോണിയ, രേണുക, ഷിനി വിജ്ഞാന കേരളം ഡി.എം.സി ജിൻരാജ്, ജോയിന്റ് ബി.ഡി.ഒ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

1558 ഓളം ഉദ്യോഗാർത്ഥികൾ തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിനായെത്തി. ടീച്ചിംഗ്, നഴ്സിംഗ്, എൻജിനിയറിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, മാനേജർ പോസ്റ്റുകൾ, അസിസ്റ്റന്റ് മാനേജർ പോസ്റ്റുകൾ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, സെയിൽ എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഡ്രൈവർ, ഓഫീസ് അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ, ഓഫീസ് അറ്റൻഡർ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നിങ്ങനെ ഏകദേശം 368 പേർക്ക് മേളയിലൂടെ തൊഴിൽ നേടാനായി.