തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ മുൻ അദ്ധ്യക്ഷൻ ഡോ.ബെനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ 31-ാം ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ശാന്തിയാത്ര നടത്തി.നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്നും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കലേക്കായിരുന്നു ശാന്തിയാത്ര. തുടർന്ന് കബറിങ്കൽ നടത്തിയ സന്ധ്യാപ്രാർത്ഥനയ്ക്കും ധൂപപ്രാർത്ഥനയ്ക്കും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്കാ ബാവ മുഖ്യകാർമ്മികത്വം വഹിച്ചു.മാർത്താണ്ഡം രൂപത ബിഷപ്പ് ഡോ.വിൻസെന്റ് മാർ പൗലോസ്, മാവേലിക്കര ഭദ്രാസനം എമെരി​റ്റസ് ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം അതിരൂപത നിയുക്ത ബിഷപ്പ് ഡോ.ജോൺ കു​റ്റിയിൽ, വികാരി ജനറൽമാരായ ഡോ.വർക്കി ആ​റ്റുപുറത്ത് കോർ എപ്പിസ്‌കോപ്പ, ഡോ. തോമസ് കയ്യാലക്കൽ, എം.സി.എ സഭാതല രൂപതാ ഭാരവാഹികളായ ബൈജു, റെജിമോൻ വർഗീസ്, രാജുമോൻ ഏഴംകുളം തുടങ്ങിയവർ പങ്കെടുത്തു.