
കല്ലമ്പലം: എൽ.ഡി.എഫ് സർക്കാർ ശബരിമലയെ കൊള്ളയടിക്കുകയാണെന്നും വിശ്വാസികളെ ദേവസ്വം ബോർഡ് കട്ടുമുടിക്കുന്നുവെന്നുമാരോപിച്ച് കോൺഗ്രസ് മടവൂർ - പുലിയൂർക്കോണം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മടവൂർ എൽ.പി.എസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് തുമ്പോട് ജംഗ്‌ഷനിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഇ.റിഹാസ് ഉദ്ഘാടനം ചെയ്തു. നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.അനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മടവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.പുലിയൂർക്കോണം മണ്ഡലം പ്രസിഡന്റ് എ.ഹസീന,ആർ.അനിൽകുമാർ,തകരപ്പറമ്പ് ചന്ദ്രൻ,കെ.ധർമ്മശീലൻ,എസ്.ആർ.അഫ്സൽ,എം.മക്തും തോളൂർ,എസ്.സുജീന മക്തൂം,ഡി.ദാവൂദ്,സജീവ് മുളവന,ബി.ആർ.റിയാസ്,എ.നവാസ്,അച്ചു സത്യദാസ്,ബി.എസ്.അനിൽകുമാർ,ഗിരീശൻ പിള്ള,നഫ്സാദ്.എ,വിൻസെന്റ് വലിയകുന്ന് തുടങ്ങിയവർ പങ്കെടുത്തു.