protest

ചിറയിൻകീഴ്: പരിപാവനമായ ശബരിമലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആചാരം ലംഘിച്ച ഇടത് സർക്കാർ ഇപ്പോൾ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണവും കൈക്കലാക്കിയതായി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണം കവരുന്നതിന് കൂട്ടു നിന്ന സർക്കാരും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെരുങ്ങുഴി ശ്രീമുത്താരമ്മൻ ക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ബി.മനോഹരൻ, നേതാക്കളായ കെ.ഓമന, മാടൻവിള നൗഷാദ്,ബി.സുധർമ്മ,എസ്.ജി അനിൽകുമാർ, അഴൂർ വിജയൻ, എ.കെ ശോഭനദേവൻ,ജി.സുരേന്ദ്രൻ,അനുരാജ്,എസ്.മധു,രാജൻ കൃഷ്ണപുരം,ജനകലത,അഴൂർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.