hi

കിളിമാനൂർ:മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്റെയും 'സർഗ്ഗം' ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം സംഗീതജ്ഞൻ കിളിമാനൂർ രാമവർമ്മ നിർവഹിച്ചു.സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എം.ബി. ജയലാൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എസ്. അജൈന്ദ്രകുമാർ, പ്രിൻസിപ്പൽ ജി.അനിൽകുമാർ, ഹെഡ്മിസ്ട്രസ് ഒ.ബി.കവിത, സ്റ്റാഫ് സെക്രട്ടറി അജൻ.ബി. പി എന്നിവർ സംസാരിച്ചു.