
ആറ്റിങ്ങൽ: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ നവഭരത് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ശിവഗിരിമഠം സർന്ദർശിച്ചു. മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ശിവഗിരി സന്ദർശനത്തെക്കുറിച്ചും ഗുരുദേവന്റെ ഏകമത സാരത്തെക്കുറിച്ചും പ്രഭാഷണം നടത്തി. കുട്ടികൾ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ വാമനപുരത്തെ വൃദ്ധസദനത്തിൽ നൽകുകയും ചെയ്തു.