picr

നേമം: നേമം ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന സൗജന്യ തൊഴിൽ പരിശീലനം സമാപിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി ആർ.എസ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി,മഞ്ജു,വസുന്ധരൻ,അഖില,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ.അജയ് ഘോഷ്,ട്രെയിനർ സംഗീത ബോബി,ആർ.ജി.എസ്.എ കോ ഓർഡിനേറ്റർ ബിനീഷ,ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.