വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ,വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രം,ട്യൂബർകുലോസിസ് യൂണിറ്റ് നേമം,സിസിലിപുരം ഇ.എം.എസ് സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തോടെ അദാനി ഫൗണ്ടേഷൻ ക്യാൻസർ - ജീവിതശൈലി - ടി.ബി രോഗനിർണയ ക്യാമ്പ് നടത്തി.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് അംഗം മിനി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അദാനി ഫൗണ്ടേഷൻ ലൈവിലിഹുഡ് കോഓർഡിനേറ്റർ ജോർജ് സെൻ അദ്ധ്യക്ഷത വഹിച്ചു.റീജിയണൽ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർമാരായ ഡോ.ജയകൃഷ്ണൻ,ഡോ.ജിജി തോമസ് എന്നിവർ നേതൃത്വം നൽകി.അദാനി ഫൗണ്ടേഷൻ പ്രോജക്ട് ഓഫീസർ മായ,പ്രഭ,ദീപു, ചന്ദ്രൻ,ജയകുമാർ,വിനോദ്,അർച്ചന,സുനിൽകുമാർ,ഗ്രീഷ്മ,ദിവ്യ,സുരജ,രാജി,രാജിമോൾ,അഭിജിത്ത് എന്നിവർ പങ്കെടുത്തു.