rjd

മലയിൻകീഴ്: ആർ.ജെ.ഡി കാട്ടാക്കട നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് മലയിൻകീഴ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മേപ്പൂക്കട മധു അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ്,ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്,സംസ്ഥാന സെക്രട്ടറി വി.കുഞ്ഞാലി,ജില്ലാപ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ദേശീയ കൗൺസിൽ അംഗം എൻ.എം.നായർ,സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻപിള്ള,സംസ്ഥാന സെക്രട്ടറി ടി.എൻ.സുരേഷ്,സംസ്ഥാന സെക്രട്ടറി പരശുവയ്ക്കൽ രാജേന്ദ്രൻ,സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ഫാസിൽ,സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എൻ.ബി.പത്മകുമാർ,മഹിളാ ജനത സംസ്ഥാന സെക്രട്ടറി അഡ്വ.എൽ.ബീന,ചാണി അപ്പു,പി.രാധാകൃഷ്ണൻ,ഒ.ജി.ബിന്ദു,വിൽസരാജ് എന്നിവർ പങ്കെടുത്തു.ഇന്ന് രാവിലെ 10.30ന് മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ ചേരുന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും.എം.ഗോപകുമാർ അദ്ധ്യക്ഷത
വഹിക്കും.സമാപന സമ്മേളനം ദേശീയസമിതി അംഗം എൻ.എം.നായർ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എൻ.ബി.പത്മകുമാർ,മഹിളാ ജനത സംസ്ഥാന സെക്രട്ടറി അഡ്വ.എൽ.ബീന എന്നിവർ പങ്കെടുക്കും.