
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും. അഞ്ച് വയസിന് താഴെയുളള 21.11ലക്ഷം കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലൂടെ തുള്ളിമരുന്ന് നൽകും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് പത്തനംതിട്ട കോഴഞ്ചേരി ഗവ.ഹൈസ്‌കൂളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. നാളെ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് വോളണ്ടിയർമാർ തുടർന്നുള്ള രണ്ട് ദിവസം വീടുകളിൽ നൽകും.