s

തിരുവനന്തപുരം: ശബരിമലയെ തകർക്കാൻ കച്ച കെട്ടിയവർ കീഴടങ്ങുകയാണെന്നും ശബരിമലയുടെ വിശ്വാസം നാൾക്കു നാൾ വർദ്ധിക്കും വിധമാണ് ഓരോ ദിവസത്തെയും വെളിപ്പെടുത്തലുകളെന്നും ബി.ഡി.ജെ.എസ്. സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.തിരുവനന്തപുരം കൈതമുക്ക് ശ്രീനാരായണ ഹാളിൽ നടന്ന ബി.ഡി.ജെ.എസ്. സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി അയ്യപ്പന്റെ സമ്പത്ത് കൊള്ളയടിച്ചവരെ വിശ്വാസികൾക്ക് മുന്നിൽ തുറന്ന് കാണിക്കും വിധമാണ് മോഷണ വിവരങ്ങളുടെ വെളിപ്പെടുത്തലുകളും അഴിമതിക്കഥകളും മുഴുവൻ ദേവസ്വം ബോർഡുകളുടേയും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം.
ദേശീയ ജനാധിപത്യ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളും പുണ്യനദികളും സംരക്ഷിക്കപ്പെടുന്നതും ,അതിലുടെ സാമുഹ്യമായും സാമ്പത്തികമായും സാംസകാരികമായും ഉണ്ടാക്കായിട്ടുള്ള മാറ്റങ്ങളും കേരള സർക്കാർ മാതൃകയാക്കണമെന്നും

തുഷാർ പറഞ്ഞു.

ശബരിമല വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തി പുർണ്ണ വിവരങ്ങൾ പുറത്ത് കൊണ്ടു വരണമെന്നും വിശ്വാസികളേയും വിശ്വാസത്തേയും ചൂഷണം ചെയ്യുന്നതവസാനിപ്പിക്കണമെന്നും സംസ്ഥാന എക്സിക്യുട്ടിവ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ മാസം 15ന് ബി.ഡി.ജെ എസ് കരിദിനമായി ആചരിക്കും. ദേവസ്വം ബോർഡ് ഓഫിസിന് മുമ്പിൽ സമര പരിപാടി നടത്തും.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ മുപ്പത് ശതമാനം സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തന രംഗത്ത് ഇറങ്ങുന്നതിന് ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. മണ്ഡലം പഞ്ചായത്ത് ചുമതലക്കാരേയും തിരുമാനിച്ചു.
നെൽകർഷകരോടുള്ള അവഗണനയ്ക്കെതിരെ ബി.ഡി.ജെ.എസ് തയ്യാറാക്കിയ പഠന റിപ്പോർട്ട് കേന്ദ്ര കൃഷിമന്ത്രാലായത്തിന് സമർപ്പിക്കും. കുട്ടനാട്ടിലേ പാടശേഖരങ്ങളിൽ തുഷാർ വെള്ളാപ്പള്ളി കർഷകരുമായി സംവദിക്കും. 18 ന് ചേർത്തല മണ്ഡലത്തിൽ നിർമ്മാണം പൂർത്തികരിച്ച ഭവനത്തിന്റെ താക്കോൽ ദാനവും, എറണാകുളത്ത് നിർമ്മാണമാരംഭിക്കുന്ന ഭവനത്തിന്റെ ശിലയിടുന്നതിനും , 15 മുതൽ മുതൽ വിപുലമായ പാർട്ടി ഫണ്ട് ശേഖരണത്തിനും തിരുമാനിച്ചു. കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ഭാരവാഹികളായ പൈലി വാത്യായട്ട് സോമശേഖരൻ നായർ, എ.എൻ,അനുരാഗ് അനിരുദ്ധ് കാർത്തികേയൻ, രാജേഷ് നെടുമങ്ങാട് ,അഡ്വ. സിനിൽ മുണ്ടപ്പള്ളി, അഡ്വ പി.എസ്. ജ്യോതിസ്, പച്ചയിൽ സന്ദിപ് ,എ.ബി. ജയപ്രകാശ് ഡി.പ്രേംരാജ് എന്നിവർ സംസാരിച്ചു.