
മുടപുരം :എൽ.ഡി.എഫ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വികസന ജാഥ പുകയിലത്തോപ്പ് ജംഗ്ഷനിൽ വി.ശശി.എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തിൽ എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ കവിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ക്യാപ്റ്റനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ മാനേജരും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ വൈസ് ക്യാപ്റ്റനുമായാണ് ജാഥ. വിവിധ സ്വീകരണയോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ,സി.പി.എം ഏരിയാകമ്മിറ്റി അംഗം എസ്.ചന്ദ്രൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ.കെ.ബാബു,ഹരീഷ് ബാബു,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.സുനിൽ ,എ.അൻവർഷ , സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ജി.ഗോപകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.ഇന്നലെ ചെറുവള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ കാട്ടുമ്പുറത്ത് സമാപിച്ചു. ഇന്ന് വൈദ്യന്റെമുക്കിൽ നിന്ന് വൈകുന്നേരം 3 ന് ആരംഭിക്കുന്ന ജാഥ പുളിമൂട് ജംഗ്ഷനിൽ സമാപിക്കും.സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു ഉദ്‌ഘാടനം ചെയ്യും.