
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് അഭിപ്രായം നേടുന്നതിനും ഭാവി വികസനത്തിനുള്ള ആശയങ്ങളും, നിർദ്ദേശങ്ങളും ആരായുന്നതിനുമായി സംഘടിപ്പിച്ച വികസന സദസ് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ മാമ്പഴക്കോണം എസ്.ഡി.എസ് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എം.ബി.രാജേഷിന്റെയും സന്ദേശം സദസ്സിൽ പ്രദർശിപ്പിച്ചു.പഞ്ചായത്തിൽ ആരോഗ്യ, വിദ്യാഭ്യാസ,പൊതുമരാമത്ത്,കാർഷിക,ഭവന നിർമ്മാണം,മൃഗസംരക്ഷണം, ശുചിത്വം, പൊതുജനക്ഷേമ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. വികസനരേഖ ഒ.എസ്.അംബിക ജില്ലാ പഞ്ചായത്ത് അംഗം വി.പ്രീയദർശനിക്ക് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ബ്ലോക്ക് ജി.ഇ.ഒ പ്രദീപ് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. വി.പ്രിയദർശിനി, ബ്ലോക്ക് മെമ്പർ ഡി.എസ്.പ്രദീപ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ലിജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സത്യബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.രാഗിണി, പഞ്ചായത്തംഗങ്ങളായ ലളിതാംബിക, ഷിബി, മുൻമെമ്പർ ഗിരീഷ് ലാൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.