vld-1

വെള്ളറട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളറട, കിളിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന ജാഥ മലയൻകാവിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണ സമിതി നടത്തിയ വികസന പ്രവർത്തനങ്ങളെ മുൻനി‌റുത്തി നടന്ന ജാഥയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ ക്യാപ്റ്റനായി. ജാഥ ഇന്ന് വൈകിട്ട് വെള്ളറടയിൽ സമാപിക്കും. വെള്ളറട മണ്ഡലം പ്രസിഡന്റ് മണിസ്റ്റാന്റിലി, പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് ദസ്തഗീർ, അഡ്വ. ഗിരീഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജി മംഗളദാസ്,കിളിയൂർ മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരളവിൻസെന്റ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ആനി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.