36

ഉദിയൻകുളങ്ങര: ഷാഫി പറമ്പിൽ എം.പി.യെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ മാരായമുട്ടം പൊലീസ് സ്റ്റേഷനിലേക്ക്‌ മാർച്ച് നടത്തി. മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള നേതൃത്വം നൽകി. പ്രതിഷേധ ധർണയ്ക്ക് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിൽ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തൻ മാരായമുട്ടം,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുവിക്കര മണികണ്ഠൻ,ബ്ലോക്ക് ഭാരവാഹികളായായ മണ്ണൂർ ശ്രീകുമാർ,അഡ്വ.ഷിബു ശ്രീധർ,തത്തിയൂർ സുരേന്ദ്രൻ,തൃപ്പലവൂർ ജയപ്രകാശ്,വടകര സുര,കാക്കണം മധു,ശ്രീരാഗം ശ്രീകുമാർ,കോട്ടയ്ക്കൽ വിനോദ്,വടകര രാജേഷ്,അനീഷ് അമ്പലത്തറയിൽ,തുളസീധരൻ ആശാരി,കാക്കണം രാജേഷ്,കോട്ടയ്ക്കൽ വിനോദ്,അനിഷ് ചുള്ളിയൂർ,അരുൺ പ്രകാശ്,നിഷാദ് മാരായമുട്ടം എന്നിവർ നേതൃത്വം നൽകി.