parassla-block-panchayath

പാറശാല: സംസ്ഥാന യുവജനക്ഷേമ ബോർഡുമായി സഹകരിച്ച് പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ള കേരളോത്സവം കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പ്ലാമൂട്ടുക്കട ഇ.എം.എസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ആര്യദേവൻ,ജെ.ജോജി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.രാഹിൽ ആർ.നാഥ്,ശാലിനി സുരേഷ്,എം.കുമാർ,ഷിനി,അനിഷ സന്തോഷ്,യൂത്ത് കോ-ഓർഡിനേറ്റർ സുജിൻ എന്നിവർ പങ്കെടുത്തു.ഇന്ന് വൈകിട്ട് പാറശാല ഗവ.വി.എച്ച്.എസ്.സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും സി.കെ.ഹരീന്ദ്രൻ എം.എൽ.എ.നിർവഹിക്കും.