c

ഐ.ടി ഇടനാഴിക്കായി തലസ്ഥാനത്ത് ഭൂമി ഏറ്റെടുക്കൽ ഉടൻ

തിരുവനന്തപുരം: കേരളത്തിൽ ഐ.ടി സ്‌പേസിനായുള്ള ആവശ്യകത ഉയർന്നതാണെന്നും പ്രധാന കോഡെവലപ്പർമാരെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുമെന്നും ഇലക്ട്രോണിക്സ് ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.കേരള ഐ.ടിയുമായി സഹകരിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി.ഐ.ഐ) ടെക്‌നോപാർക്കിൽ സംഘടിപ്പിച്ച ഡിജിനെക്സ്റ്റ് ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ടാറ്റാ എൽക്സി സെന്റർ ഹെഡ്ഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാർ.വി,അലയൻസ് സർവീസസ് ഇന്ത്യ സിഇഒയും എംഡിയുമായ ജിസൺ ജോൺ,വേൾഡ് ട്രേഡ് സെന്റർ പ്രസിഡന്റ് ഹൃഷികേശ് നായർ,സി.ഐ.ഐ തിരുവനന്തപുരം സോൺ ചെയർമാൻ നിഖിൽ പ്രദീപ്,സി.ഐ.ഐ ഡിജിടെക് പാനൽ കൺവീനർ രാകേഷ് രാമചന്ദ്രൻ,ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.),കേരള സ്‌പേസ് പാർക്ക് സി.ഇ.ഒ ജി.ലെവിൻ,അർമാഡയിലെ എ.ഐ ഹെഡ് നവീൻ നായർ,ടെറിഫിക് മൈൻഡ്സ് സി.ഒ.ഒ രഞ്ജിത്ത് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.