
കോവളം: വെങ്ങാനൂർ ബി.എച്ച്.എസ് 86-87 എസ്.എസ്.സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ അളിയൻസിന്റെ 6-ാം വാർഷികവും കുടുംബ സംഗമവും ക്രൈസ്റ്റ് നഗർ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.മീനാക്ഷി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അളിയൻസ് പ്രസിഡന്റ് ഷാബു ഗോപിനാഥ് അദ്ധ്യക്ഷനായി.വെങ്ങാനൂർ ഗ്രാമപഞ്ചായത്തംഗം കോവളം എസ്.ബൈജു,അളിയൻസ് ഭാരവാഹികളായ പൂങ്കുളം എം.എസ്.പ്രസാദ്,സാബു.ആർ.എസ്,മുരുകൻ.വി,സുനിൽ പൂങ്കുളം,എഡിസൺ റോച്ച്,സുരേഷ് പൂങ്കുളം,സതികുമാർ,സുനിൽകുമാർ.എം,സായി പ്രലോഭ്,സെക്രട്ടറി മരിയാ സുനിൽ, അനിൽ മണലി തുടങ്ങിയവർ പങ്കെടുത്തു.