kims

തിരുവനന്തപുരം: മെറ്റേണൽ ഫിറ്റൽ മെഡിസിൻ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര ദിദ്വിന സമ്മേളനമായ ഫീറ്റോമാറ്റ് 2025ന് തിരുവനന്തപുരത്ത് തുടക്കമായി. കിംസ് ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ, ഒബ് സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങൾ റോയൽ കോളേജ് ഒഫ് സ്ട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 250 ഒാളം ആരോഗ്യ വിദഗ്ദ്ധർ പങ്കെടുത്തു.

കേരളത്തിൽ സ്വകാര്യ മേഖലയിൽ പെരിനാറ്റൽ മെന്റൽ ഹെൽത്ത് ക്ളിനിക്കായ മാനസിയുടെ ഉദ്ഘാടനം എ.ഐ.സി.സി ആർ.സി.ഒ.ജി ആൾ ഇന്ത്യ ചെയർ ഡോ. ഉമാ റാം നിർവഹിച്ചു. തിരുവനന്തപുരം കിംസ് ഹെൽത്തിലാണ് ക്ളിനിക് സജ്ജീകരിച്ചിരിക്കുന്നത്.

ഫീറ്റോമാറ്റ് 2025 ന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും കിംസ് ഹെൽത്തിലെ ഹൈറിസ്ക് പ്രഗ്‌നൻസി ആൻഡ് പെരിനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. വിദ്യാലക്ഷ്മി. ആർ,ഒബ് സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സജിത് മോഹൻ. ആർ,ഓസ്ട്രേലിയിലെ ലിവർപൂൾ ഹോസ്പിറ്റലിലെ മെറ്റേണൽ ഫീറ്റൽ മെഡിസിൻ കൺജോയിന്റ് പ്രൊഫ. ഡോ. ജോൺ സ്‌മോളെനിയേക്, ഇന്ത്യയിലെ ഫീറ്റൽ മെഡിസിൻ വിദഗ്ദ്ധൻ ഡോ. സുരേഷ്. എസ് തുടങ്ങിയവർ പങ്കെടുത്തു.