
തിരുവനന്തപുരം: അശാസ്ത്രീയ ഓട നിർമ്മാണം അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ടി.ശരത്ചന്ദ്രപ്രസാദ്.പേട്ട ആനയറ ഒരുവാതിൽക്കോട്ട റോഡ് വികസനത്തിന്റെ ഭാഗമായി ബാങ്ക് റോഡുവഴി മലിനജലം ഒഴുക്കിവിടാനുള്ള തീരുമാനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഓട കെട്ടി മലിനജലം കമ്പിക്കകം ഭാഗത്ത് ഒഴുക്കുന്നതിനെതിരെ പേട്ട കോൺഗ്രസ് വാർഡ് കമ്മിറ്റി നടത്തിയ സായാഹ്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനം നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രവണത അടിയന്തരമായി ഒഴിവാക്കി റോഡുപണി എത്രയും വേഗം പൂർത്തിയാക്കണം. ജനങ്ങളുടെ ആശങ്ക മാറ്റി ഓടനിർമ്മാണം പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പേട്ട വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പേട്ട വാർഡ് മുൻ കൗൺസിലർ ഡി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി ഭാരവാഹികളായ കടകംപള്ളി ഹരിദാസ്,സി.ജയചന്ദ്രൻ,ബി.വിജയകുമാർ,ബി.എസ്.അഭനീന്ദ്രനാഥ്,ആനയറ മധു,ഡി.ഹെൻട്രി ബാബു,ബി.രാജേന്ദ്രൻ,അനി.ആർ കമ്പിക്കകം,കെ.അശോകൻ,ഡി.തുളസീധരൻ,ബി.കെ.സന്തോഷ് കുമാർ,സി.കെ.രവി,ബ്ലോക്ക് സെക്രട്ടറി ആർ.രാജീവ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.