fathima-pablic-school

പാറശാല: വിദ്യാർത്ഥികളിൽ ശാസ്ത്രാന്വേഷാത്മക താത്പര്യം വളർത്തുന്നതോടൊപ്പം സൃഷ്ടിപരമായ ചിന്താഗതികൾക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊറ്റാമം ഫാത്തിമ പബ്ലിക്ക് സ്കൂൾ, ഡോ.സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്,അഗ്നിരക്ഷാ വകുപ്പ്,ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആൻഡ് റോബോട്ടിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടെക്നോവേഴ്സ് 2K25 എന്ന ശാസ്ത്രമേളയും കരകൗശല നിർമ്മാണ പ്രദർശനവും സംഘടിപ്പിച്ചു. മാർ എഫ്രേം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.എ.ലെനിൻഫ്രെഡ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.ഫാത്തിമ പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ഷാനിയ ജോൺ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ലക്ഷ്മീ പ്രശാന്ത്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രബാബു, കോ-ഓർഡിനേറ്റർ ആരോമൽ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ശാസ്ത്രമേളയും കരകൗശല നിർമ്മാണ പ്രദർശനവും മാർ എഫ്രേം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.എ.ലെനിൻഫ്രെഡ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു