
കല്ലമ്പലം: ലോക പാലിയേറ്റീവ് ദിനത്തിൽ കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിലെ സന്നദ്ധ പ്രവർത്തകർ പ്രദേശത്തെ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചു. രോഗികൾക്ക്, ശുചീകരണ സാമഗ്രികൾ, പഴവർഗങ്ങൾ എന്നിവ അടങ്ങിയ സമ്മാന കിറ്റുകൾ വിതരണം ചെയ്തു. ഓക്സിജൻ കോൺസെൻട്രേറ്റർ, ബൈപാപ് മെഷീൻ, സക്ഷൻ അപാരറ്റസ്, എയർബെഡ്, വീൽചെയർ, ബെഡ്, നെബുലൈസർ എന്നീ ഉപകരണങ്ങളും ആവശ്യമരുന്നുകളും പ്രദേശത്തെ നിർദ്ധന രോഗികൾക്ക് സൗജന്യമായി നൽകുന്നുണ്ട്. സൗഹൃദ പാലിയേറ്റീവ് കെയർ ഡോ. ഷാഹിൻ ഷാനവാസ് നേതൃത്വം നൽകി. ചിറയിൻകീഴ് താലൂക്ക് ആശുപത്രി നഴ്‌സ് സബീന, സൗഹൃദ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകരായ ഹസീന നജീം, സുമിന എന്നിവർ പങ്കെടുത്തു.