
പൂവാർ: ഷാഫി പറമ്പിൽ എംപിയ്ക്ക് എതിരെ നടത്തിയ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ചുകൊണ്ട് കാഞ്ഞിരകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരണിയം വഴിമുക്കിൽ നിന്നും കാഞ്ഞിരംകുളത്തേക്ക് നൈറ്റ് മാർച്ച് നടത്തി.അഡ്വ.എം.വിൻസെന്റ് എം.എൽ.എ യും,കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാറും നേതൃത്വം നൽകി. 500 ൽ അധികം പ്രവർത്തകർ പങ്കെടുത്ത നൈറ്റ് മാർച്ചിൽ ഷാഫിയെ തല്ലിയ പൊലീസിന്റെ ക്രൂരതയ്ക്കെതിരെ പ്രതിഷേധം ഇരമ്പി . കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കരുംകുളം ജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.കെ. സാംദേവ്,സി.എസ് ലെനിൻ, വി.എസ് ഷിനു, അഡ്വ.ആഗ്നസ് റാണി, പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാസൈൻ, കോൺഗ്രസ് നേതാക്കളായ ആർ.ശിവകുമാർ, പുഷ്പം സൈമൺ, സുധീർ ഖാൻ, പി.വി.അനിൽകുമാർ, തങ്കരാജ്,പരണിയം ഫ്രാൻസിസ്,പുഷ്പം വിൻസെന്റ്, മജു സാം, മുക്കോല ബിജു, വിഴിഞ്ഞം ആംബ്രോസ്, ബി.സി. മുത്തപ്പൻ, വിഴിഞ്ഞം അൻസാരി, റ്റി.കെ അശോക് കുമാർ, ഹസീന, സി.എസ്. അരുൺ, ശരത് കോട്ടുകാൽ, വിഷ്ണുനാരായണൻ, അനീഷ് എം.ജി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികൾ, ജനപ്രതിനിധികൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.