
നെയ്യാറ്റിൻകര: കൂട്ടപ്പന വാർഡ് വികസന സമിതിയും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ കൂട്ടപ്പന മഹേഷ് ക്യാമ്പിന് നേതൃത്വം നൽകി.
ഫ്രാൻ പ്രസിഡന്റ് എസ്.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് ബിജു മുഖ്യാതിഥിയായി. അന്താഴമംഗലം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അരവിന്ദ് ആശംസകൾ പറഞ്ഞു. നിംസ് മെഡിസിറ്റിയിലെ ഹൃദയ വിദഗ്ധർ, ഇ.എൻ.ടി,ഡെന്റൽ,ഫിസിഷ്യൻ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. ഇ.സി.ജി,തൈറോയ്ഡ്,ഷുഗർ,ശ്വാസകോശം,ബി.പി. ഉൾപ്പെടെ പരിശോധനകൾ സൗജന്യമായി നടത്തി. വാർഡ് വികസന സമിതി ചെയർമാൻ ഗിരീഷ് ചന്ദ്രൻ,ജനറൽ കൺവീനർ ജി.എസ്. രാജീവ്,കൺവീനർ ബി.എസ്.ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: കൂട്ടപ്പന വാർഡ് വികസന സമിതിയും നിംസ് മെഡിസിറ്റിയും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്യുന്നു