1

അമരവിള: കാറ്ററിംഗ് ഉടമകളുടെ സംസ്ഥാന സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്‌സ് (സി.എ.കെ.സി) 2-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ഗോൾഡൻ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 450തിലേറെ പ്രതിനിധികൾ പങ്കെടുത്തു. പൊതുസമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.പി ലത്തീഫ് അദ്ധ്യക്ഷനായി. കെ.ആൻസലൻ എം.എൽ.എ, സംസ്ഥാന രക്ഷാധികാരി സൂരജ് ഗഫൂർ,​ കീർത്തി - നിർമൽ ഗ്രൂപ്പ് എം.ഡി ജോൺസൺ വർഗീസ്,സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. എൽദോസ്,​സ്വാഗതസംഘം ജനറൽ കൺവീനർ ആർ. രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ എ. അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.

ഫോട്ടോ:കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് 2-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.