
കല്ലമ്പലം: കരവാരം പഞ്ചായത്ത് വനിതാ ജംഗ്ഷൻ ചാത്തൻപാറ പറക്കുളം സ്കൂളിനു സമീപം കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷയായി. സിനിമാതാരം പ്രിയങ്ക അനൂപ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത, ബ്ലോക്ക് മെമ്പർമാരായ പ്രസീത,കവിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതികാ.പി.നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ സുദർശനൻ, മെമ്പർമാരായ ദീപ്തി മോഹൻ, ഫാൻസി, ബേബി ഗിരിജ, ആതിര, വിജി വേണു, സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിനിസ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്ക് 2ന് തുടങ്ങി രാത്രി 1വരെ നീണ്ട പരിപാടിയിൽ വനിതകളുടെ വിവിധ കലാപരിപാടികളും പഞ്ചായത്തിന്റെ സ്വന്തം സംഘാടകസമിതിയായ വനിതാ തീയറ്റർ ടീം 'കുറുമ്പീസ്' അവതരിപ്പിച്ച നാടകവും നടന്നു.