
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്ത് വനിതാ ജംഗ്ഷൻ 'പെൺനിലാവ് ' പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവന്റെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. വാസുകി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ടെലിവിഷൻ താരം അനഘ ശ്രീ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം,ജില്ലാ വനിതാശിശുവികസന ഓഫീസർ തസ്നിം,ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല ജ്ഞാനദാസ്,ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്,പഞ്ചായത്തംഗങ്ങളായ അംബികാമ്മ,നസീറ നസീമുദ്ദീൻ,നീതു സജീഷ്,വിനീത,ദീപ മുരളി,പുഷ്കല കുമാരി എന്നിവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജു സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂര്യ നന്ദിയും പറഞ്ഞു. നന്ദിയോട് പഞ്ചായത്ത് വനിതാ തിയേറ്റർ അവതരിപ്പിച്ച നാടകം അകവും പുറവും അരങ്ങേറി. പെൺനിലാവ് കലാസന്ധ്യയും ഉണ്ടായിരുന്നു.
ഫോട്ടോ: നന്ദിയോട് ഗ്രാമപഞ്ചാത്ത് സംഘടിപ്പിച്ച പെൺനിലാവ്