rjd

മലയിൻകീഴ് : ആർ.ജെ.ഡി കാട്ടാക്കട നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ ബി.ജെ.പി.യുടെ തുടർ ഭരണം ഒഴിവാക്കുവാൻ മതേതരചേരി ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. ഗോപകുമാർ സമ്മേനത്തിൽ അദ്ധ്യക്ഷത വഹിച്ചു. മേപ്പൂക്കട വിജയൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മേപ്പൂക്കട മധു റിപ്പാർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മലയിൻകീഴ് എസ്. ചന്ദ്രൻനായർ, എൻ.ബി.പദ്മകുമാർ, ചാണി അപ്പു, പി.എസ്. സതീഷ്, എൽ. ബീന, ഫാസിൽ, ശ്രീജിത് ശങ്കർ, പി. രാധാകൃഷ്ണൻനായർ, മച്ചേൽ ഹരികുമാർ,കെ. അജിതകുമാരി, ഒ.ജി. ബിന്ദു, സാവിത്രി, വി.എസ്. അഖിൽനായർ, എം.എൻ.രാജേഷ്‌കുമാർ, കുന്നുപാറ ജയൻ, രത്തിനം ചെട്ടിയാർ, വിക്രമൻനായർ, കാട്ടാക്കട മധു എന്നിവർ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്....ആർ.ജെ.ഡി കാട്ടാക്കട നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യുന്നു.)