ആറ്റിങ്ങൽ: കേരള കാർഷിക വികസനകർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലതല കൂൺഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ആറ്റിങ്ങലിൽ ഒ.എസ്.അംബിക എം.എൽ.എ നിർവ്വഹിക്കും. മൂനിസിപ്പൽ ലൈബ്രറി ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിക്കും. ബി.പി.മുരളി, ജയശ്രീ.പി.സി, സ്മിതാ സുന്ദരേശൻ, തുളസിധരൻ,സലീൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.സ്മിത, സജീർ രാജകുമാരി, എ.നഹാസ്, പി.ബീന, ശശികല, ലാലിജ, മഞ്ജു തുടങ്ങിയവർ പങ്കെടുക്കും.