ആറ്റിങ്ങൽ: കേരളത്തിൽ പട്ടികജാതി ജനതയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ടുകൾ അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെയും ഭരണകർത്താക്കൾക്കെതിരെയും വിജിലൻസ് അന്വേഷണം വേണമെന്ന് സിദ്ധനർ സർവീസ് സൊസൈറ്റി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഉപദേശക സമിതി അംഗവുമായ കെ.രവികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഒ.സുധാമണി അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.അജിമോൻ സംഘടനാ സന്ദേശം അവതരിപ്പിച്ചു. പ്രവർത്തകസമിതി സംസ്ഥാന ജോയിൻ കൺവീനർ രാഹുൽ.ആർ.രാജ്,അഡ്വ.ലാൽജിമോൻ,ആറ്റിങ്ങൽ ബാലകൃഷ്ണൻ,സുരേഷ് തൊപ്പി ചന്ത,പ്രമോദ് ആറ്റിങ്ങൽ,ശശി ഐവറുകാല,മധു കോന്നി,താലൂക്ക് ചെയർമാൻ ആറ്റിങ്ങൽ ആർ.ദിലീപ് കുമാർ,രമണൻ വെട്ടിയറ തുടങ്ങിയവർ പങ്കെടുത്തു.