1

തിരുവനന്തപുരം: റോട്ടറി ക്ലബ് ട്രിവാൻഡ്രം ഫോർട്ടും എ.ആർ.വി ഗ്ലോബൽ ഹോസ്പിറ്റലും സംയുക്തമായി ത്രിദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അമ്പലംമുക്ക് എ.ആർ.വി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ്, റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ മേജർ ഡോണർ ഡോ.ടീന ആന്റണി ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ പി.എച്ച്.എഫ് പി.എ.ജി.ആർ.ബാബു സേനൻ അദ്ധ്യക്ഷനായി.കുറവൻകോണം വാർഡ് കൗൺസിലർ പി.ശ്യാംകുമാർ,അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ പി.എച്ച്.എഫ് എൻ.അമരസിംഹൻ പണിക്കർ,സെക്രട്ടറി റൊട്ടേറിയൻ എസ്.ശശികുമാർ,ട്രഷറർ റൊട്ടേറിയൻ ജയകുമാർ,എ.ആർ.വി ഗ്ലോബൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ,ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.