
വർക്കല: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി വർക്കല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 75 തൊഴിൽദായകരെയും 500ലധികം ഒഴിവുകളും മുൻകൂട്ടി കണ്ടെത്തുകയും വർക്കല ബ്ലോക്ക് പരിധിയിലെ തൊഴിൽ സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചുമാണ് മേള സംഘടിപ്പിച്ചത്.
1000ലധികം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിൽ 400 ലധികം പേരെ ഷോർട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി.എസ്.പ്രദീപ്, സുശീലൻ, ജി.കുഞ്ഞുമോൾ, രജനി അനിൽ,ജെസ്സി, വിജ്ഞാന കേരളം കില ജില്ലാ ഫെസിലിറ്റേറ്റർ സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ് സ്വാഗതവും സെക്രട്ടറി അഫ്സൽ നന്ദിയും പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർമാർ, കില ബ്ലോക്ക് കോ-ഓർഡിനേറ്റർ ശ്രീകുമാർ, കെ.ആർ.പിമാരായ ജീവരാജ്, സജീവ്, ഡി.ആർ.പിമാരായ ബൈജു, സെയിൻ, വിമൽകുമാർ, വിജ്ഞാന കേരളം ബ്ലോക്ക് ഇന്റേൺ ആതിര, വിവിധ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി അംബാസഡർമാർ എന്നിവർ നേതൃത്വം നൽകി.