k

തിരുവനന്തപുരം:‌‌ ശബരിമലയിലെ ദ്വാരപാലക പാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ അന്വേഷണം ഹൈദരാബാദിലേക്കും. സുഹൃത്തും ഹൈദരാബാദിൽ സ്വർണപ്പണികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമായ നാഗേഷിന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മോഷ്ടിച്ചെന്നാണ് സംശയം. ഇയാളെയും ചോദ്യം ചെയ്യും. ദ്വാരപാലക ശിൽപ പാളികളും വാതിൽപ്പടികളും സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കളായ കർണാടക സ്വദേശി ആർ. രമേഷുംഅനന്ത സുബ്രഹ്മണ്യവുമാണ്. ആദ്യം അനന്തസുബ്രഹ്മണ്യത്തിന്റെ ബംഗളൂരുവിലെ വീട്ടിലേക്ക് കൊണ്ടുപോയി.

അവിടെ നിന്ന് എതാനും ദിവസം കഴിഞ്ഞ് നാഗേഷിന്റെ സ്ഥാപനത്തിൽ എത്തിച്ചു. ഒരു മാസത്തിലേറെ കൈവശം വച്ച ശേഷം 2019 ജൂലായ് 29 നാണ് നാഗേഷിന്റെ നേതൃത്വത്തിൽ സ്വർണം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. ഇതിനിടയ്ക്ക് സ്വർണം അപഹരിച്ചുവെന്നാണ് സംശയം. ബോർഡ് ഉത്തരവ് പ്രകാരം സ്വർണം പൂശുന്നതിന് മേൽനോട്ടം വഹിക്കാൻ തിരുവാഭരണം കമ്മിഷണർ ആർ.ജി രാധാകൃഷ്ണൻ സ്മാർട്ട് ക്രിയേഷനിലെത്തിയിരുന്നു.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ദ്വാരപാലക ശിൽപപാളികളും തൂക്കിനോക്കി. സ്വർണം പൂശും മുമ്പ് തയ്യാറാക്കിയ മഹസറിൽ തൂക്കം രേഖപ്പെടുത്തിയത് 38.258 കിലോ എന്നാണ്.സ്വർണം പൂശിയശേഷം സ്മാർട്ട് ക്രിയേഷൻസിൽവെച്ച് വീണ്ടും സ്വർണപ്പാളികൾ തൂക്കി. അപ്പോൾ ഭാരം 38.653 കിലോഗ്രാം ആയിരുന്നു. സ്വർണം പൂശിയതോടെ 394 ഗ്രാമിന്റെ വർദ്ധനയാണുണ്ടായത്. അപ്പോഴും ആകെ തൂക്കത്തിൽ 4.147 കിലോഗ്രാമിന്റെ കുറവുണ്ടായി. ശിൽപപാളികളും കട്ടിളപ്പാളികളും അപ്പാടെ മാറ്റിയിരിക്കാമെന്നാണ് സംശയം. തൂക്കക്കുറവ് ബോധ്യമായിട്ടും ശില്പപാളികളും കട്ടിളകളും പോറ്റിയെ തിരികെയേൽപ്പിച്ച ശേഷം തിരുവാഭരണം കമ്മിഷണർ മടങ്ങുകയായിരുന്നു.

ഈ പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ പൂജനടത്തി. നടൻ ജയറാം ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തു. തുടർന്ന് ജയറാമിന്റെ വീട്ടിലും കൊണ്ടുപോയി പൂജ നടത്തുകയും അവിടെ നിന്ന് ബംഗളൂരുവിലെ അജികുമാർ എന്നയാളുടെ വീട്ടിലും കൊണ്ടുപോയി. അവിടെ ദിവസങ്ങളോളം വച്ച ശേഷം ബെല്ലാരിയിലുള്ള വ്യവസായിയുടെ വീട്ടിലേക്കും കൊണ്ടുപോയി. പിന്നീട് ബംഗളൂരുവിലെ അജികുമാറിന്റെ കാറിൽ എറണാകുളം വാഴകുളത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സർപ്പക്കാവിൽ വച്ച് പൂജയും നടത്തി.

യോ​ഗ​ദ​ണ്ഡും​ ​രു​ദ്രാ​ക്ഷ​മാ​ല​ക​ളും
പു​റ​ത്തേ​ക്ക് ​കൊ​ണ്ടു​പോ​യി​ല്ല

പ​ത്ത​നം​തി​ട്ട​:​ ​ശ​ബ​രി​മ​ല​ ​സ​ന്നി​ധാ​ന​ത്ത് ​നി​ന്ന് ​അ​യ്യ​പ്പ​സ്വാ​മി​യു​ടെ​ ​യോ​ഗ​ദ​ണ്‌​ഡും​ ​രു​ദ്രാ​ക്ഷ​ ​മാ​ല​ക​ളും​ ​പു​റ​ത്തേ​ക്ക് ​കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ​അ​വ​യു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തി​ ​സ്വ​ർ​ണം​കെ​ട്ടി​ ​ന​ൽ​കി​യ​ ​കോ​ഴ​ഞ്ചേ​രി​യി​ലെ​ ​പ​മ്പാ​ ​ജൂ​വ​ല​റി​ ​ഉ​ട​മ​ ​അ​ശോ​ക് ​പ​റ​ഞ്ഞു.​ ​സ​ന്നി​ധാ​ന​ത്തെ​ ​ദേ​വ​സ്വം​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ബ്ലോ​ക്കി​ൽ​ ​വ​ച്ച്,​ ​അ​ന്ന​ത്തെ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​എ.​പ​ത്മ​കു​മാ​റി​ന്റെ​യും​ ​വി​ജി​ല​ൻ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​യും​ ​മ​റ്റ് ​ദേ​വ​സ്വം​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​പ​ണി​ക​ൾ​ ​ന​ട​ത്തി​യ​ത്.​ ​യോ​ഗ​ദ​ണ്ഡി​ൽ​ 18​ ​പ​ടി​ക​ളെ​ ​സ​ങ്ക​ൽ​പ്പി​ച്ച് 18​ ​ചു​റ്റു​ക​ളാ​യി​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞു.​ ​സ്വ​ർ​ണം​ ​കെ​ട്ടി​യ​തും​ ​വെ​ള്ളി​ ​കെ​ട്ടി​യ​തു​മാ​യ​ ​രു​ദ്രാ​ക്ഷ​മാ​ല,​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കി​ ​അ​പ്പോ​ൾ​ത്ത​ന്നെ​ ​തി​രി​ച്ചേ​ൽ​പ്പി​ച്ചു.​ ​ഇ​വ​യി​ൽ​ ​നേ​ര​ത്തെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​സ്വ​ർ​ണം​ ​ദേ​വ​സ്വം​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഏ​ൽ​പ്പി​ച്ച​ശേ​ഷം​ ​പ​ത്മ​കു​മാ​ർ​ ​ന​ൽ​കി​യ​ ​സ്വ​ർ​ണം​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​യോ​ഗ​ദ​ണ്ഡ് ​പൂ​ർ​ണ​മാ​യും​ ​സ്വ​ർ​ണം​ ​ചു​റ്റി​യ​ത്.​ ​മ​ർ​ച്ച​ന്റ് ​നേ​വി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​പ​ത്മ​കു​മാ​റി​ന്റെ​ ​മ​ക​ന്റെ​ ​വ​ഴി​പാ​ടാ​യാ​ണ് ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ത്.​ ​