ust

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ആവേശത്തിമിർപ്പിലാക്കി യു.എസ്.ടി തിരുവനന്തപുരം മാരത്തോൺ 2025. നാളിതുവരെ കണ്ടതിൽവച്ച് ഏറ്റവുംവലിയ മാരത്തോണിനാണ് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. എ.ഐ ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് രംഗത്തെ പ്രമുഖ കമ്പനിയായ യു.എസ്.ടി, എൻ.ഇ.ബി സ്പോർട്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മാരത്തോൺ നടനും മോഡലും മാരത്തോൺ ബ്രാൻഡ് അംബാസഡറുമായ മിലിന്ദ് സോമൻ ഫ്ലാഗ്ഒഫ് ചെയ്തു. യു.എസ്.ടി ക്യാമ്പസിൽ നിന്നാരംഭിച്ച് നഗരത്തിലെ പ്രധാന പാതകളിലൂടെ സഞ്ചരിച്ച മാരത്തോൺ യു.എസ്.ടിയിൽ തന്നെ അവസാനിച്ചു.കളക്ടർ അനുകുമാരി,സതേൺ എയർകമാൻഡ് എയർ മാർഷൽ തരുൺ ചൗധരി,ബാഡ്മിന്റൺ താരം യു.വിമൽകുമാർ,ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്രനാഥ് വെല്ലൂരി,യു.എസ്.ടി പ്രസിഡന്റുമാരായ അലക്സാണ്ടർ വർഗീസ്,മനു ഗോപിനാഥ്,സി.ഇ.ഒമാരായ ഗിൽറോയ് മാത്യു,പ്രവീൺ പ്രഭാകരൻ,ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ,സി.പി.ഒ കൊളീൻ ഡോഹർട്ടി,സി.എം.ഒ ലെസ്ലീ ഷൂൾട്സ്,സീനിയർ ഡയറക്ടറും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശില്പ മേനോൻ,ജനറൽ മാനേജർ ഷെഫി അൻവർ,എൻ.ഇ.ബി സ്പോർട്സ് സി.എം.ഡി നാഗരാജ് അഡിഗ തുടങ്ങിയവർ പങ്കെടുത്തു. കായികതാരങ്ങളും സെലിബ്രിറ്റികളും ഉൾപ്പെടെ പതിനായിരത്തിലധികം റണ്ണർമാരാണ് മാരത്തോണിൽ പങ്കാളികളായത്. വിജയികൾക്ക് 22 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.