
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരംപാറ ശാഖയിലെ അറപ്പുര എം.പി അപ്പൻ സ്മാരക കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡോ. പി.പൽപ്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ,വനിതാ സംഘ യൂണിയൻ കൺവീനർ സുരകുമാരി, ശാഖാ പ്രസിഡന്റ് ദാമോദരപണിക്കർ,സെക്രട്ടറി സുധീർ കുമാർ, യൂണിയൻ കൗൺസിലർ ഷിബു ശശി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അരുൺ കുമാർ,ശാഖാ വനിതാ സംഘ പ്രസിഡന്റ് ജ്യോതിലക്ഷ്മി, ശാഖാ ഭരണ സമിതി അംഗം അനൂജ് കുമാർ കുടുംബ യൂണിറ്റ് കൺവീനർ സുധാകരൻ, എസ്.എച്ച്.ജി കൺവീനർ പരിമളം, മുരുകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ശാഖാ ഭരണ സമിതി അംഗവും കുടുംബ യൂണിറ്റ് രക്ഷധികാരിയുമായ വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ക്യാപ്ഷൻ.......എസ്.എൻ.ഡി.പി യോഗം കാഞ്ഞിരംപാറ ശാഖയിലെ അറപ്പുര എം.പി അപ്പൻ സ്മാരക കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.