protest

ചിറയിൻകീഴ്: യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിക്കാൻ കൂട്ടുനിന്ന ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ച കേരള പൊലീസിന്റെ നടപടിക്കെതിരെയും പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച് 16-ാം മൈൽ ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ.എസ് നായർ യോഗം ഉദ്ഘാടനം ചെയ്തു.മംഗലപുരം മണ്ഡലം പ്രസിഡന്റ് വിജിത്ത് വിജയൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം,യു.ഡി.എഫ് ചെയർമാൻ അഡ്വ.ഹാഷിം,ദളിത് കോൺഗ്രസ് നേതാവ് എസ്.കെ സുജി,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഹിൻ.എം കുമാർ,നേതാക്കളായ ഷൈജു,ബിന്ദു ബാബു,ഷാജഹാൻ തോന്നയ്ക്കൽ,മണികണ്ഠൻ നായർ,ജി.ആർ.അജിത്,ലാൽ,ബിജു,സുനി,നിഖിൽ,വിഷ്ണു, തൗഫീഖ്,അബയ്,വിശാഖ്,സൈജു തുടങ്ങിയവർ പങ്കെടുത്തു.