
കിളിമാനൂർ: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര,ഗണിത,സാമൂഹ്യ ശാസ്ത്ര,ഐ.ടി പ്രവൃത്തി പരിചയമേളകളിൽ കിളിമാനൂർ മോഡൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മികച്ച നേട്ടം നേടി പൊതുവിദ്യാലയങ്ങളിൽ ഉയർന്ന പോയിന്റ് കരസ്ഥമാക്കി മികച്ച പൊതുവിദ്യാലയമെന്ന അംഗീകാരവും നേടി. ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഐ.ടി മേളയിൽ എച്ച്.എസ്.എസ് വിഭാഗം ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളകളിൽ എച്ച്.എസ്.എസ് വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം രണ്ടാം സ്ഥാനവും എച്ച് എസ്.എസ് വിഭാഗം മൂന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം മൂന്നാം സ്ഥാനവും എച്ച്.എസ് എസ് വിഭാഗം മൂന്നാം സ്ഥാനവും നേടിയാണ് സ്കൂൾ നേട്ടം കൈവരിച്ചത്.