hi

കിളിമാനൂർ: അൻവറിന് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്.വൃക്കരോഗം ബാധിച്ച് ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന കാരേറ്റ് സ്വദേശി അൻവറിന്റെ ചികിത്സാ ധനസഹായത്തിനായി യൂത്ത് കോൺഗ്രസ്‌ പുളിമാത്ത്‌ മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചുവഴി സമാഹരിച്ച 1,50,000 രൂപ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നേമം ഷജീർ കൈമാറി. പുളിമാത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ ചെറുക്കാരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജി.ഗിരികൃഷ്ണൻ,ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കണ്ണൻ പുല്ലയിൽ,അൽഅമീൻ, കോൺഗ്രസ് പുളിമാത്ത് മണ്ഡലം പ്രസിഡന്റ് സുമേഷ്,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേശ് സുധർമ്മൻ,വാർഡ് മെമ്പർ ആശ,യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ലാൽ,അനീഷ്,അമൃതേഷ്,സുജിൻ തുടങ്ങിയവർ പങ്കെടുത്തു.