തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലൊന്നായ വലിയമലയിലെ ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റം സെന്റർ എന്ന എൽ.പി.എസ്.സി.യിൽ നിന്ന് വിരമിച്ചവരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുടുംബ പെൻഷൻ വാങ്ങുന്നവരുടെ പരാതികളും പരിഹരിക്കാൻ 22ന് പെൻഷൻ അദാലത്ത് നടത്തും. എൽ.പി.എസ്.സിയിലെ നളന്ദ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2ന് അദാലത്ത് തുടങ്ങും. പരാതികൾ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്റ്റാബ്ളിഷ്‌മെന്റ്സ് എൽ.പി.എസ്.സി. എന്ന വിലാസത്തിലേക്ക് തപാൽ വഴിയോ,sao_est@lpsc.gov.in എന്ന ഇ.മെയിൽ വിലാസത്തിലോ അയയ്ക്കണം.