miss

തിരുവനന്തപുരം: കണ്ണമ്മൂല ശ്രീനാരായണ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മിസ് കേരള പട്ടം നേടിയ ശ്രീനിധി സുരേഷിനെ ക്ലബ് പ്രസിഡന്റ് ഗോപാലൻ തമ്പി,​സെക്രട്ടറി ബിജു എന്നിവർ ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു.ക്ലബ് വൈസ് പ്രസിഡന്റ് വി.രവിരാജൻ,ഡോ.സീമ മോഹൻദാസ്,എ.സുനിൽകുമാർ,ബി.അർജുനൻ,സി.എസ്.പ്രദീപ്കുമാർ,ജയൻ സാഗര,പി.കെ.ലത എന്നിവർ പങ്കെടുത്തു.ശ്രീനിധി സുരേഷ് ക്ലബ് അംഗം കോവളം ടി.എൻ.സുരേഷിന്റെയും പ്രിയദർശിനിയുടെയും മകളാണ്.പൂന സിംബയോസിസ് കോളേജിലെ നിയമ വിദ്യാർത്ഥിയാണ്.കൊച്ചിയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ അവസാന റൗണ്ടിൽ 22 പേരെ പിന്നിലാക്കിയാണ് മിസ് കേരള പട്ടം ശ്രീനിധി കരസ്ഥമാക്കിയത്.