
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.ടെക്. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് ജോലി നേടിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി ജിനു എസ്. പിള്ളയുടെ പേരിൽ കേരള സർവകലാശാല ഡി.ജി.പിക്ക് പരാതി നൽകി. ഇയാളുടെ ബിരുദ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു വേണ്ടി സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയത്. ഇത് എവിടെ നിർമ്മിച്ചതാണെന്നടക്കം കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം.